ബോധമുദിച്ചു ബുദ്ധനാകാന്‍,
ക്രോധം വെടിഞ്ഞു ക്രിസ്തുവാകാന്‍,
ധാര്‍ഷ്ട്യം കളഞ്ഞു ഗാന്ധിയാകാന്‍,
മോക്ഷം തേടി ഭിക്ഷുവാകാന്‍.
Saturday, July 17, 2010
Sunday, April 25, 2010
Thursday, April 22, 2010
എവിടെയോ വെച്ചു നാം കണ്ടുമുട്ടും....
പകലുകളോടെനിക്കു പരിഭവമാണ്, അതിഴയും, പിന്നെ പിരിഞ്ഞു പോകും.
സന്ധ്യകളൊടെനിക്കു പ്രണയമാണ്,അതൊരു ഗസല്‍ പോലെ മനോഹരമാണ്.
ഇനിയും പകലും രാത്രിയും മാറി വരും..എവിടെയോ വെച്ചു നാം കണ്ടുമുട്ടും
സന്ധ്യകളൊടെനിക്കു പ്രണയമാണ്,അതൊരു ഗസല്‍ പോലെ മനോഹരമാണ്.
ഇനിയും പകലും രാത്രിയും മാറി വരും..എവിടെയോ വെച്ചു നാം കണ്ടുമുട്ടും
ഒന്നു തന്നെ ആയിരുന്നു..
നീ പാതി വഴിയില്‍ പിരിഞ്ഞതറിയാതെ കാത്തു നില്‍ക്കേ
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചതും, നീ മറന്നു കളഞ്ഞതും ഒന്നു തന്നെ ആയിരുന്നു...
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചതും, നീ മറന്നു കളഞ്ഞതും ഒന്നു തന്നെ ആയിരുന്നു...
Monday, February 22, 2010
എന്റെ വേദനകളേയും വേവലാതികളേയും ഞാന്‍ ഹൃദയത്തില്‍ അടുക്കിവയ്ക്കും... അതൊരിക്കല്‍ കുന്നുകൂടും..അങ്ങനെ എന്റെ ഹൃദയഭിത്തികള്‍ വലിഞ്ഞു മുറികിക്കൊണ്ടേയിരിക്കും.ഒരിക്കല്‍ അതെന്നേയ്ക്കുമായി പൊട്ടിത്തെറിക്കും... ആ കുത്തൊഴുക്കില്‍ ഞാന്‍ ചിന്ന്ഭിന്നമായി ഒഴുകിപോകും...എന്റെ ശേഷിച്ച ഓരോ ഭാഗങ്ങളും എന്റെ സ്വപ്നങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും....
അന്നു അവള്‍ കരയും... എന്നെയോര്‍ത്ത് അവള്‍ പൊട്ടിപ്പൊട്ടിക്കരയും.. അവളുടെ കണ്ണുനീര്‍ ഒരു പുഴയായി, ആ കുത്തൊഴുക്കിനാക്കം കൂട്ടും. ഞാന്‍ അതിലൂടെ കൂടുതല്‍ അകലങ്ങളിലേയ്ക്കൊഴുകി പോകും. അന്നു അവള്‍ മനസ്സിലാക്കും ഞാന്‍ അവളില്‍ നിന്നെത്ര അകലെയായിരുന്നെന്ന്!

Sunday, January 31, 2010
Saturday, November 21, 2009
Thursday, October 15, 2009
എഴുതേണ്ടത്
കടല്‍ക്കരയില്‍ കഥ എഴുതി പഠിച്ചിരുന്നവനെ
കരളില്‍ കവിത എഴുതാമെന്നു പഠിപ്പിച്ചവള്‍
കരയും മനസ്സിനു കൂട്ടുവന്നവള്‍
നെഞ്ചില്‍ കൂടു കൂട്ടിയവള്‍
കവിളില്‍ ഉമ്മതന്നവള്‍...
അവള്‍ തനിച്ചാക്കി പോയപ്പോള്‍
എന്തെഴുതേണ്ടു ഇനി ഞാന്‍
കഥയോ കവിതയോ
പുതിയൊരു പ്രണയലേഖനമോ?
കരളില്‍ കവിത എഴുതാമെന്നു പഠിപ്പിച്ചവള്‍
കരയും മനസ്സിനു കൂട്ടുവന്നവള്‍
നെഞ്ചില്‍ കൂടു കൂട്ടിയവള്‍
കവിളില്‍ ഉമ്മതന്നവള്‍...
അവള്‍ തനിച്ചാക്കി പോയപ്പോള്‍
എന്തെഴുതേണ്ടു ഇനി ഞാന്‍
കഥയോ കവിതയോ
പുതിയൊരു പ്രണയലേഖനമോ?
Thursday, October 8, 2009
പ്രണയം
പ്രണയം സൗഹൃദത്തിന്‍ ജാരസന്തതിയാകുന്നു
അവളതിനെ ഗര്‍ഭഛിദ്രം ചെയ്തിരിക്കുന്നു
പിറക്കാതെ പോയ എന്റെ കുഞ്ഞിന്‍ പേരാണു പ്രണയം
അറപ്പോടെ അവള്‍ കൊന്നു കളഞ്ഞൊരു സ്നേഹത്തിന്‍ വേരാണു പ്രണയം
അവളതിനെ ഗര്‍ഭഛിദ്രം ചെയ്തിരിക്കുന്നു
പിറക്കാതെ പോയ എന്റെ കുഞ്ഞിന്‍ പേരാണു പ്രണയം
അറപ്പോടെ അവള്‍ കൊന്നു കളഞ്ഞൊരു സ്നേഹത്തിന്‍ വേരാണു പ്രണയം
പ്രണയം/പ്രയാണം
സുമംഗലിയായി അവള്‍ മാഞ്ഞു പോയീടിലും
എന്റെ പ്രണയം മരിക്കുന്നില്ല
മംഗളം അവള്‍ക്കായി നേര്‍ന്നു ഞാന്‍
എന്‍(പ്രണയ)പ്രയാണം തുടരുന്നു
Subscribe to:
Posts (Atom)