Thursday, October 15, 2009

എഴുതേണ്ടത്‌

കടല്‍ക്കരയില്‍ കഥ എഴുതി പഠിച്ചിരുന്നവനെ
കരളില്‍ കവിത എഴുതാമെന്നു പഠിപ്പിച്ചവള്‍
കരയും മനസ്സിനു കൂട്ടുവന്നവള്‍
നെഞ്ചില്‍ കൂടു കൂട്ടിയവള്‍
കവിളില്‍ ഉമ്മതന്നവള്‍...
അവള്‍ തനിച്ചാക്കി പോയപ്പോള്‍
എന്തെഴുതേണ്ടു ഇനി ഞാന്‍
കഥയോ കവിതയോ
പുതിയൊരു പ്രണയലേഖനമോ?



Thursday, October 8, 2009

പ്രണയം

പ്രണയം സൗഹൃദത്തിന്‍ ജാരസന്തതിയാകുന്നു
അവളതിനെ ഗര്‍ഭഛിദ്രം ചെയ്തിരിക്കുന്നു
പിറക്കാതെ പോയെന്‍ കുഞ്ഞിന്റെ  പേരാണു പ്രണയം
അറിയാതറുത്തു  പോയ സ്നേഹത്തിന്‍  വേരാണു പ്രണയം

പ്രണയം/പ്രയാണം


സുമംഗലിയായി അവള്‍ മാഞ്ഞു പോയീടിലും
എന്റെ പ്രണയം മരിക്കുന്നില്ല
മംഗളം അവള്‍ക്കായി നേര്‍ന്നു ഞാന്‍
എന്‍(പ്രണയ)പ്രയാണം തുടരുന്നു